മുഖ്യമന്ത്രി പിണറായി വിജയൻ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് ഉദ്‌ഘാടനം ചെയ്തു. വില്പനക്ക് വെച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഹിന്ദുസ്ഥാൻ ന്യൂസ്‌പേപ്പർ ലിമിറ്റഡ് ലേലത്തിൽ വാങ്ങി കെപിപിഎൽ ആയി പുനരുദ്ധരിക്കുകയായിരുന്നു കേരള സർക്കാർ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പേപ്പർ ഉൽപന്ന ഫാക്ടറി ആയി കെപിപിഎൽ മാറും.