നവംബർ 1 കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ കേരള ജനത “ലഹരി വിരുദ്ധ മനുഷ്യ ശൃംഖല” തീർത്തു. തിരുവനന്തപുരം പാളയം രക്ത സാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ശൃംഖലയുടെ ഭാഗമായി. ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗത്തിനെതിരെ സംഘടിപ്പിച്ച “നോ ടു ഡ്രഗ്’ പ്രചാരണ പരിപാടിയുടെ ഒന്നാം ഭാഗത്തിന്റെ സമാപന കുറിച്ച് കൊണ്ടാണ് ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും അധ്യാപകരും തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പടെ ജീവിതത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ ലഹരിക്കെതിരായുള്ള ഈ പ്രചാരണത്തിൽ അണി ചേർന്നു .