ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം
വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കടയുടമയ്ക്ക് ഒന്നിൽക്കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്റെ 50% അല്ലെങ്കിൽ താഴെപ്പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും.
(a). Manufacturing Sector – 20 ലക്ഷം
(b). Service – 10 ലക്ഷം
(c). Trade – 7 ലക്ഷം
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
2026 ലെ ഐ ടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
പ്രധാന ലക്ഷ്യങ്ങൾ
രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതമെങ്കിലും നേടുക.
സ്വകാര്യ പങ്കാളിത്തത്തിലൂടെയും
വികേന്ദ്രീകൃത വളർച്ചയിലൂടെയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കുക.
ഒരു ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക.
ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്സ് തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ 5-10% വിഹിതം നേടുക.
സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തുക.
ഫൈബർ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത 100% ഉറപ്പാക്കുക.
സർക്കാർ ഈ-സേവനങ്ങൾക്കായി എന്റർപ്രൈസ് ആർക്കിടെക്ചർ മുഖാന്തിരം സംസ്ഥാനത്തെ എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളിലേക്കും എളുപ്പത്തിൽ സമീപിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റർഫേസ് ലഭ്യമാക്കുക.
സർക്കാർ വകുപ്പുകളിലൂടെയും പ്രവചനാത്മകവും നിർദ്ദേശാത്മകവുമായ ഭരണസേവനങ്ങൾ നൽകുക.
ഡാറ്റയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിനായി ഒരു ചട്ടക്കൂട് നടപ്പിലാക്കുക.
കുടുതല്‍ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകല്‍ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കി മാറ്റുക.
ഡാറ്റാധിഷ്ഠിത സൊല്യൂഷൻ കമ്പനികൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമായി സംസ്ഥാന നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങൾ സൃഷ്ടിക്കുക.
സർക്കാർ ധനസഹായത്തിലൂടെ നിർമ്മിക്കുന്ന സോഫ്റ്റ് വെയർ പരിഹാരങ്ങൾക്കും ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യകൾ സ്വീകരിക്കുക.
സ്വതന്ത്രമായ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറും ഹാർഡ് വെയറും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സമൂഹ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക.
വളർന്നു വരുന്ന സാങ്കേതിക വിദ്യകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ച് നിർമ്മിത ബുദ്ധി (AI), ബ്ലോക്ചെയിൻ, ഡാറ്റാ അനലറ്റിക്സ് ബയോ ഇന്‍ഫര്‍മാറ്റിക്സ് പോലുള്ള പുതിയ സാങ്കേതികവിദ്യകളിൽ ഒരു നൈപുണ്യ അടിത്തറ സൃഷ്ടിക്കുക.
സമഗ്രമായ ഒരു സൈബർ സുരക്ഷാ നിയമം രൂപീകരിക്കുക.
സംസ്ഥാനത്തെ ഐടി/ഐടിഇഎസ്/ഇലക്ട്രോണിക്സ്, ഹൈടെക് വ്യവസായങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന അദ്ധ്വാന സമൂഹത്തിൽ സമഗ്രത (സ്ത്രീകൾ, വികലാംഗർ, ട്രാൻസ്ജൻഡറുകൾ) പ്രോത്സാഹിപ്പിക്കുക.
പൗരൻ/ഉപഭോക്താവ്/തൊഴിലുടമ/ജീവനക്കാര്‍ എന്നിവരുടെ ഡാറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന സംവിധാനങ്ങളും നിയമചട്ടക്കൂടുകളും സൃഷ്ടിക്കുക.
നവയുഗ സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന 1 മുതൽ 10 വരെ ക്ലാസ്സുകൾക്കുള്ള പുതിയ ICT പാഠപുസ്തകങ്ങൾ വികസിപ്പിച്ചു കൊണ്ട് പുതിയ കാലഘട്ടത്തിനനുസൃതമായി ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
അടുത്ത 5 വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രത്യേക ഇത്തരം മേഖലകളില്‍ പരിശീലനം നൽകുക.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൗരന്മാരെ സംബന്ധിച്ചും മറ്റ് പൊതു വിവരങ്ങളും പ്രത്യേകമായി ശേഖരിച്ച് പരിപാലിച്ചുപോരുന്ന രീതി അവസാനിപ്പിച്ച് ഒരു വിവരം ഒരു സംവിധാനത്തില്‍ മാത്രം ശേഖരിച്ച് പരിപാലിച്ച് ആവശ്യമായ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അത്തരം വിവരം ലഭ്യമാക്കുന്നതിനുള്ള എ.പി.ഐ സൗകര്യം നിയന്ത്രണ വിധേയമായി ലഭ്യമാക്കുക.
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജി.സി.സി) കൊണ്ടുവരും
കുടുതല്‍ ഐടി പാർക്കുകൾ സൃഷ്ടിക്കുന്നതിനുള്ള ലാന്റ് പൂളിംഗ് സംവിധാനം നടപ്പാക്കും
ഡാറ്റാ സെന്ററുകള്‍ക്കുള്ള പ്രോത്സാഹനം
തൊഴിൽ നിയമങ്ങൾ ലളിതമാക്കൽ
പുതിയ നഗരസ്ഥലങ്ങളിലേക്ക് ഐടി പാർക്ക്സ് പ്ലഗ് & പ്ലേ വർക്ക് സ്പെയ്സ് വിപുലീകരിക്കൽ
ഐടി പാർക്കുകളുടെ സുഗമമായ പ്രവർത്തനത്തിന്, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവനേരിടുന്നതിന് ഒരു ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്ഥാപിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോ-വര്‍ക്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ, ഏഞ്ചൽ നെറ്റ് വർക്കുകൾ, മൈക്രോ വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ട്രാന്സ്ലേഷന് സെന്ററുകള്‍ എന്നിവ സ്ഥാപിക്കും
ഐടി വ്യവസായ. വികസനത്തിനായി മുലധന സബ് സിഡിയും മറ്റു ആനുകുല്യങ്ങളും ആവാസ വ്യവസ്ഥ രുപികരിക്കുന്ന നടപടികളും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുന്നതിന് ബൗദ്ധികസ്വത്ത് സ്വീകരിക്കുന്നതിന് 2026 ലെ വിവരസാങ്കേതിക വിദ്യാ നയം പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. നിർദ്ദിഷ്ട നടപടികളിൽ ഇവ ഉൾപ്പെടുന്നു
ഭാവിക്ക് അനുയോജ്യമായ ഒരു ഡിജിറ്റൽ സമ്പദ്വ്യവസ്ഥയായും ഇന്നൊവേഷൻ ഹബ്ബായും അതിവേഗം കേരളത്തെ മാറ്റുന്നതിനായി, സർക്കാർ പ്രത്യേക സാങ്കേതികവിദ്യാ മിഷനുകൾക്ക് രൂപം നൽകും. ഈ മിഷനുകൾ, നിർണായക സാങ്കേതികവിദ്യാ മേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള മത്സരശേഷി വികസിപ്പിക്കുന്നതിന് ഊന്നൽ നൽകും. അതിനായി കേരള ഇലക്ട്രോണിക്സ് & സെമികണ്ടക്ടർ മിഷൻ (KESM) കേരള AI മിഷൻ കേരള ഫ്യൂച്ചർ ടെക് മിഷൻ (കെ എഫ് ടി എം) എന്നിവയ്ക്ക് രുപം നല്‍കും.
വിവിധ ബിസിനസ് യൂണിറ്റുകൾക്ക് അവരുടെ പരിവർത്തനത്തെ സഹായിക്കുന്നതിന് പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനും
ഡിജിറ്റൽ ഉപകരണങ്ങളുടെ ഒരു പൊതുശേഖരം, ബിസിനസ് അനലിറ്റിക്സ് സൊല്യൂഷനുകൾ, ബുദ്ധിപരമായ കഴിവുകളുള്ള അഗ്രഗേഷന്‍ പ്ലാറ്റ്ഫോമുകൾ, സുരക്ഷിതവും സബ്സിഡിയുള്ളതുമായ ക്ലൗഡ് സ്പേയ്സ്, ജി.പി.യു. തുടങ്ങിയവ ലഭ്യമാക്കുന്നതിന്
ഡിജിറ്റൽ ട്രാന്‍സഫോര്‍മേഷന്‍ മിഷന് രുപികരിക്കും.
ബഹിരാകാശ സാങ്കേതിക മേഖലയുടെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകും.
2026 ലെ ഐ ടി നയരുപീകരണത്തിനായി സര്‍ക്കാര്‍ ഒരു സമിതി രൂപികരിക്കുകയും കരട് നയത്തിന്മേല് പൊതുജനാഭിപ്രായം തേടുകുയും ചെയ്തിരുന്നു.
കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 65 തസ്തികകൾ
കണ്ണൂർ കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് 65 തസ്തികകൾ സൃഷ്ടിക്കും.
സൊസൈറ്റി രൂപീകരിക്കും
കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി 2025ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്റെ കീഴിൽ ‘The Kottoor Elephant Rescue and Rehabilitation Centre Society (KER & RCS)’ എന്ന പേരിലുള്ള സൊസൈറ്റി രൂപീകരിക്കുന്നതിന് അംഗീകാരം നൽകി. സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള, കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂൾസ് ആൻഡ് റെഗുലേഷൻസും അംഗീകരിച്ചു. സൊസൈറ്റി രജിസ്റ്റർ ചെയ്യുന്നതിനായി എപിസിസിഎഫ് & ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തി.
എക്സൈസ് വകുപ്പിലേക്ക് 35 വാഹനങ്ങൾ
എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണവുമായി ബന്ധപ്പെട്ട് 35 വാഹനങ്ങൾ വാങ്ങുന്നതിന് അനമതി നൽകി.
തസ്തിക
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ ഒരു ബോയിലർ ഓപ്പറേറ്റർ തസ്തിക സൃഷ്ടിക്കും.
പാട്ടത്തുകയിൽ ഇളവ്
ബ്രോയിലർ ഫാം ആരംഭിക്കുന്നതിനായി കൊല്ലം കൊട്ടാരക്കര താലൂക്കിലെ കോട്ടുക്കൽ വില്ലേജിൽ കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന് (കെപ്കോ) നൽകിയ 10 ഏക്കർ ഭൂമിയുടെ പാട്ടത്തുകയിൽ ഇളവ് നൽകി. 2025-2026 സാമ്പത്തിക വർഷം മുതൽ ഏക്കർ ഒന്നിന് 1000 രൂപ നിരക്കിൽ പുതുക്കി നിശ്ചയിച്ചു.
പതിച്ചു നൽകും
കാസർഗോഡ് പീലിക്കോട് വില്ലേജിൽ ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രം കൈവശം വച്ചു വരുന്ന 0.0880 ഹെക്ടർ ഭൂമിയിൽ 2 ഏക്കർ 59.5 സെന്റ് ഭൂമിയിൽ ഒരേക്കർ ഭൂമി നിലവിലെ ന്യായവിലയുടെ 5% ഈടാക്കി പതിച്ചു നൽകും. ബാക്കി വരുന്ന 1.595 ഏക്കർ ഭൂമിയും ന്യായ വിലയുടെ 5% ഈടാക്കി പതിച്ചു നൽകും. പൊതു താത്പര്യം മുൻനിർത്തി കാവ് നിലനില്‍ക്കുന്ന ബാക്കി 5.025 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കാവ് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നിബന്ധനകൾ ഉൾപ്പെടുത്തിക്കൊണ്ട് ക്ഷേത്രത്തിന് പതിച്ച് നൽകി.
ടെണ്ടർ അനുവദിച്ചു
“Jal Jeevan Mission (JJM) in Vazhoor Panchayath – Ist SLSSC – Package 7 – 6 th SLSSC – Laying pipelines and restoration works in Vazhoor panchayath എന്ന പ്രവർത്തിക്ക് 9,10,95,825 രൂപയുടെ ടെണ്ടർ അനുവദിച്ചു.
“Jal Jeevan Mission (JJM) – Phase IV-WSS to Kidangoor, Kadaplamattom and Marangattupally Panchayaths Phase 2 – Pumping and Transmission – Package I Pipeline work 1” എന്ന പ്രവൃത്തിക്ക് 18,07,83,826 രൂപയുടെ ടെണ്ടർ അനുവദിച്ചു.
Jeevan Mission (JJM) WSS to Malayatoor – Neeleswaram & Ayyampuzha Panchayaths – Laying 350mm and 200mm DI K9 pipe in Kadappara to Manappattuchira Sebiyoor road and Sebiyoor to Mundangamattom road Pipeline Work എന്ന പ്രവൃത്തിക്ക് 3,15,74,268 രൂപയുടെ ടെണ്ടർ അനുവദിച്ചു.
JJM -WSS to Mankulam Adimali and Pallivasal (Part) Panchayath in Idukki District including Construction of 11 MLD Plant at Mankulam എന്ന പ്രവൃത്തിക്ക് 11,90,00,000 രൂപയുടെ ടെണ്ടർ അനുവദിച്ചു.
