ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്ഥാപിക്കുവാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള ഫീഡ്സ് ലിമിറ്റഡില്‍ മാനേജീരിയല്‍ ആന്‍ഡ് സൂപ്പര്‍ വൈസറി വിഭാഗം ജീവനക്കാരുടെ 01.01.2016 മുതല്‍ 31.12.2020 വരെയുള്ള ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ അന്താരാഷ്ട്ര  ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്‍റെ  തുടര്‍ ഘട്ടങ്ങള്‍ക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 80 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനായി ആയുഷ് വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍ നിന്നും 2100 കോടി രൂപ വായ്പ ലഭ്യമാക്കുന്നതിന് കേരള റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.

യു.വി.ജോസ് ഐ.എ.എസിനെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിന്‍റെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റില്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.