ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 41,021 പട്ടയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. അതുൾപ്പെടെ സംസ്ഥാനത്താകെ 54,535 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥതാവകാശം നൽകാൻ ഈ സർക്കാരിന്റെ ഒരു വർഷ കാലയളവിനിടെ സാധിച്ചു.