പുതുഅധ്യയനവർഷത്തിൽ വിദ്യാലയങ്ങളിലേക്കു ചുവടുവയ്ക്കുന്ന കുരുന്നുകളെ സ്വാഗതം ചെയ്തുകൊണ്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ആയിരക്കണക്കിനു കുരുന്നുകൾ ആവേശപൂർവ്വം, നിറചിരികളോടെ, അത്ഭുതവും പ്രതീക്ഷകളും നിറഞ്ഞ മിഴികളോടെ ചടങ്ങുകളിൽ പങ്കെടുത്തു.